തിരുവനന്തപുരം: ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10ന് ഹാജരാകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്റെ മൊഴിയും ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തത ഉണ്ടാക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്.