തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും ഡ്രൈവര്‍മാരെയാണ് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. അസിസ്റ്റന്‍ഡ് പ്രോട്ടോക്കോള്‍ ഓഫീസറെ നാളെ ചോദ്യം ചെയ്യും.
അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും ഡ്രൈവര്‍മാരോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇപ്പോള്‍ ഇന്ത്യയിലില്ല. ഈ സാഹചര്യത്തില്‍ ഇവരെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്നത്.
അറ്റാഷെയുടെയും കോണ്‍സുല്‍ ജനറലിന്റെയും യാത്രകള്‍, ഇവരുമായി ബന്ധപ്പെട്ടിരുന്ന ആളുകള്‍ തുടങ്ങിയവയും ലഗ്ഗേജുകള്‍ കൈമാറിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.