മുംബൈ: ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക്.ഡോളറിന്റെ മൂല്യം കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്.
ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍.