ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ പുരോഗതി.

RUPEESE

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ പുരോഗതി. ഡോളറിനെതിരെ 11 പൈസ ഉയര്‍ന്ന് 72.34 എന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ രൂപയുടെ നിലവാരം. ഇന്നലെ 71.73 എന്ന നിലയില്‍ നിന്ന് 72 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 72.67 എന്ന നിലയിലേക്ക് വരെ രൂപ കൂപ്പുകുത്തിയിരുന്നു.

ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നതാണ് രൂപയ്ക്ക് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നത്. ഡോളര്‍ വിറ്റഴിച്ച് രൂപയെ രക്ഷപെടുത്താന്‍ റിസര്‍വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ ആദ്യ മണിക്കൂറുകളില്‍ വിജയിക്കുന്നതാണ് രൂപ ചെറിയ തോതില്‍ ശക്തിപ്പെടാന്‍ കാരണമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.

അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. യുഎസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.

Top