ബെയ്‌ജിംഗ്: ഡോളിയെ പോലെ ചരിത്രത്തില്‍ ഇടം പിടിക്കുവാന്‍ ക്ലോണിങ്ങിലൂടെ കുരങ്ങുകളെയും സൃഷ്ടിച്ച് ശാസ്ത്രലോകം. ഡോളിയെ സൃഷ്ടിച്ച അതേ സാങ്കേതിക വിദ്യയിലൂടെ തന്നെയാണ് കുരങ്ങുകളുടെയും ജനനം. ഈ വിജയ പരീക്ഷണം ക്ലോണിങ്ങിലൂടെ മനുഷ്യരെയും സൃഷ്ടിക്കാമെന്ന കാര്യത്തില്‍ കൂടുതല്‍ ഉറപ്പാണ് നല്‍കിയിരിക്കുന്നത്.
നീണ്ട വാലുകളുള്ള മക്വാക്വെ ഇനത്തില്‍പ്പെട്ട രണ്ട് കുരങ്ങുകളെയാണ് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഷോങ് ഷോങ് എന്നും, ഹുവ ഹുവ എന്നുമാണ് ഇവര്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഷോങ് എട്ടാഴ്ച മുമ്പും ഹുവ ആറാഴ്ച മുമ്പുമാണ് ചൈനയിലെ പരീക്ഷണശാലയില്‍ പിറന്നത്.
സിംഗിള്‍ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ (എസ്.സി.എന്‍.ടി) സാങ്കേതിക വിദ്യയിലൂടെ പിറവിയെടുത്ത ആദ്യ ക്ലോണ്‍ കുരങ്ങുകള്‍ എന്ന പേരും ഇനി ഇവര്‍ക്ക് സ്വന്തമായിരിക്കും. മറ്റൊരു അണ്ഡത്തിലേക്ക് കോശങ്ങളുടെ ന്യൂക്ലിയസ് ഡിഎന്‍എ ട്രാന്‍സ്ഫര്‍ ചെയ്യുകയും അത് ഭ്രൂണമാക്കി വിരിയിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സിംഗിള്‍ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍. വിവിധ പ്രക്രിയകളിലൂടെ 79 തവണ ശ്രമിച്ചതിനുശേഷമാണ് കുരങ്ങുകളുടെ ക്ലോണിങ് വിജയിച്ചത്.
എന്നാല്‍ മനുഷ്യരുടെ ക്ലോണിങ്ങിന് ഇപ്പോഴും തടസ്സം നില്‍ക്കുന്നത് അതിന്റെ യുക്തിക്കും, നൈതികതയ്ക്കുമെതിരെ ഉയരുന്ന ചോദ്യങ്ങള്‍ മാത്രമാണെങ്കില്‍
ജനിതകപരമായി സാമ്യമുള്ള കുരങ്ങുകളെ ക്ലോണ്‍ ചെയ്യാനായത് വൈദ്യശാസ്ത്രരംഗത്ത് വലിയ ഗവേഷണങ്ങള്‍ക്ക് വഴി തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കൂടാതെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും കാന്‍സര്‍, ദഹനസംബന്ധമായ അസുഖങ്ങള്‍, തുടങ്ങിയവയുടേയും ജനിതക രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഈ ഗവേഷണം സഹായിക്കുമെന്നാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയയ ഡോ. ക്വിയാങ് സുന്‍ വ്യക്തമാക്കുന്നത്.