ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് പിഴ നല്‌കേണ്ടി വരില്ല.
വിമാന യാത്ര റദ്ദ് ചെയ്താല്‍ അടയ്‌ക്കേണ്ട 3000 രൂപയാണ് ഒഴിവാക്കിയിരിക്കുന്നത്.
നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് ടിക്കറ്റ് ബേസ് നിരക്കിന് പുറമേ ഇന്ധന റീചാര്‍ജ് ഉള്‍പ്പെടെ 3000 രൂപയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയാണ് പിഴ കൂടാതെയുള്ള ടിക്കറ്റ് റദ്ദാക്കല്‍ വേണമെന്ന ആവശ്യമുന്നയിച്ചത്.
ടിക്കറ്റ് റദ്ദാക്കലിന് 3000 രൂപ പിഴ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.