Donald Drump – raly – road block

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ന്യൂയോര്‍ക്കില്‍ ട്രമ്പിനെതിരെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. അരിസോണയില്‍ ട്രമ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവര്‍ റോഡ് ഉപരോധിച്ചു.

കോസ്‌മോപൊളിറ്റന്‍ ആന്റി ഫാസിസ്റ്റ്‌സ് എന്ന സംഘടനയാണ് ന്യയോര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തി നീക്കി. മാന്‍ഹട്ടനിസലെ കൊളംബസ് സര്‍ക്കിളിലും പ്രതിഷേധം അരങ്ങേറി.

വംശവെറിയനും സ്വവര്‍ഗാനുരാഗ വിരുദ്ധനുമായ ട്രമ്പ് തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകളുമായായിരുന്നു പ്രതിഷേധം. ട്രമ്പിനെ നാടുകടത്തുക, ട്രമ്പിന് ചുറ്റും മതില്‍ കെട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെ ട്രമ്പ് വിവാദ നായകനായി മാറിയിരിയ്ക്കുകയാണ്. മുസ്ലീങ്ങളെ നാട് കടത്തണമെന്നും പുതുതായി ഒരു മുസ്ലീമിനെ പോലും അമേരിക്കയിലേയ്ക്ക് പ്രവേശപ്പിക്കരുതെന്നുമുള്ള ട്രമ്പിന്റെ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു.

കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും ട്രമ്പ് പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് ഇത്തരം പോസ്റ്ററുകള്‍. 25,000 അഭയാര്‍ത്ഥികളെ ഏറ്റെടുത്ത് ട്രമ്പിനെ ഒഴിവാക്കണമെന്നും പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.

Top