വാഷിങ്ടണ്‍ : പ്രധാനമന്ത്രി തെരേസ മേ രൂപം നല്‍കിയ ബ്രക്‌സിറ്റ് കരാര്‍ അമേരിക്ക-യു.കെ വ്യാപാര കരാറിന് ഭീഷണിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിക്കുയാണെന്നും ട്രംപ് അറിയിച്ചു.
നിലവില്‍ യു.കെ പ്രസിഡന്റ് തെരേസ മേ രൂപീകരിച്ച വിട്ടുപോകല്‍ കരാര്‍ അമേരിക്കയുമായുള്ള വ്യാപാരത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. കരാര്‍പ്രകാരം യു.കെക്ക് അമേരിക്കയുമായി വ്യാപാരം നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് ട്രംപ് പറഞ്ഞു.
ബ്രക്‌സിറ്റ് ചര്‍ച്ചകളും നടപടിക്രമങ്ങളും അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപിന്റെ വിമര്‍ശനം. അതേസമയം ട്രംപിന്റെ വിമര്‍ശനത്തിന് യു.കെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.