വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ്.
കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോയില്‍ വെടിവയ്പ് നടത്തിയ അക്രമികളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ യു.എസ് ഗവണ്‍മെന്റിനെ സഹായിയ്ക്കാത്തതാണ് ഡൊണാള്‍ഡ് ട്രമ്പനിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
സൗത്ത് കരോലിനയിലെ പോളിസ് ദ്വീപില്‍ പ്രചാരണ പരിപാടിയ്ക്കിടെയാണ് ട്രമ്പിന്റെ ആഹ്വാനം. റിസ്വാന്‍ ഫറൂഖ്, ഭാര്യ തഷ്ഫീന്‍ മാലിക് എന്നിവരാണ് സാന്‍ ബെര്‍ണാഡിനോയില്‍ വെടിവയ്പ് നടത്തിയത്.
14 പേര്‍ കൊല്ലപ്പെടുകയും 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റിസ്വാന്‍ ഫറൂഖ് ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള യു.എസ് ഗവണ്‍മെന്റിന്റെ ആവശ്യം അംഗീകരിയ്ക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങളുടെ കമ്പനിനയത്തിന് എതിരാണ് അതെന്നാണ് ആപ്പിളിന്റെ വാദം.