ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ കാര്‍ട്ടര്‍ പേജീനെ നിരീക്ഷിച്ച രേഖകള്‍ പുറത്ത്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ കാര്‍ട്ടര്‍ പേജീനെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട 412 പേജുകളുള്ള രേഖ എഫ് ബി ഐ ഈ മാസം 21 ന് പുറത്തു വിട്ടു. 2016ല്‍ നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ സര്‍ക്കാരുമായി കാര്‍ട്ടര്‍ പേജ് ഗൂഡാലോചന നടത്തിയിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണ് എഫ് ബിഐ. കാര്‍ട്ടര്‍ പേജീനെ നിരീക്ഷിക്കാന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോര്‍ട്ടില്‍ നല്‍കിയ അപേക്ഷയുടെ കോപ്പിയും അദ്ദേഹത്തെ ചുറ്റിപ്പറ്റി അന്വേഷിക്കാനുള്ള നിയമ പരമായ ഉത്തരവടക്കമുള്ള രേഖകളുമാണ്‌ പുറത്ത് വിട്ടത്.

ട്രംപിന്റെ ഉപദേശക സംഘാംഗമായ കാര്‍ട്ടര്‍ പേജ് 2016 മധ്യത്തോടെ റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യക്ക് അനുകൂലമായ രീതിയില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഗതിമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഈ സന്ദര്‍ശനമെന്ന് ആരോപണമുയര്‍ന്നിരുന്നു.

Top