ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡ് മുക്തി നേടുന്നതിന് മുമ്പാണ് അദ്ദേഹം ആശുപത്രി വിട്ടത്. ബാക്കി ചികിത്സകള്‍ വൈറ്റ്ഹൗസില്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഹെലികോപ്റ്ററായ മറൈന്‍ വണ്ണിലാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് തിരിച്ചത്. ഇപ്പോള്‍ സുഖം പ്രാപിച്ച വരുന്നുവെന്നും കോവിഡിനെ ആരു ഭയക്കരുതെന്നും രോഗം ശരീരത്തെ കീഴടക്കാന്‍ അനുവദിക്കരുതെന്നും ആശുപത്രി വിടുന്നതിന് മുന്നേ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

Top