വാഷിംഗ്ണ്‍: അമേരിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഹില്ലരി ക്ലിന്റന്‍ നുണച്ചിയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലികമായി തടയണമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹമാണ് ഐസിസിന്റെ റിക്രൂട്ടര്‍ എന്ന് കഴിഞ്ഞ ദിവസം ഹിലരി പറഞ്ഞിരുന്നു.
ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയുടെ വീഡിയോയാണ് ഐസിസ് ഇപ്പോള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനായി ഐസിസ് ഉപയോഗിക്കുന്നതെന്നും ഹില്ലരി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സംവാദത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ എന്‍.ബി.സി സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ ഹില്ലരി ഒരു നുണച്ചിയാണ് അത് എല്ലാവര്‍ക്കുമറിയാം..അവരുടെ കൈയ്യില്‍ ഈ വാദങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന് ട്രംപ് തിരിച്ചടിച്ചു.
ഐസിസിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന റോയിറ്റേഴ്‌സും ഭീകര വിരുദ്ധ വിദഗ്ധരും അങ്ങനെയൊരു വീഡിയോ റിക്രൂട്ട് ചെയ്യാനായി ഐസിസ് ഉപയോഗിക്കുന്നതായി തെളിവുകള്‍ ഇല്ലെന്ന് അറിയിച്ചു.
എന്നാല്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കകാര്‍ മുസ്ലീങ്ങളെ വെറുക്കുകയാണെന്ന് കാണിക്കാന്‍ ട്രംപിന്റെ പ്രസ്താവനയാണ് തീവ്രവാദ സംഘത്തിലെ അനുയായികള്‍ ഉപയോഗിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതെന്ന് ഹില്ലരിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഐസിസിന്റെ വീഡിയോകള്‍ നിരീക്ഷിക്കുന്ന ചുരുക്കം വിദഗ്ദരെയുള്ളൂ. അതുകൊണ്ട് തന്നെ ഹില്ലരി ക്ലിന്റന്റെ വാദം തെറ്റാണണെന്ന് ഭീകര വിരുദ്ധ വിദഗ്ധനായ ദാവീദ് ഗാര്‍ടെന്‍സ്‌ററീന്‍ റോസ് പറഞ്ഞു.
എന്നാല്‍ ട്രംപ് തന്റെ പ്രസ്താവന കൊണ്ട് ശത്രുക്കളെ സഹായിക്കുകയും അവര്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രേരണ നല്‍കുകയാണെന്നും ഡമോക്രാറ്റിക്ക് നയവിദഗ്ദന്‍ ബഡ് ജാക്‌സണ്‍ കുറ്റപ്പെടുത്തി.