വാഷിംഗ്ടന്‍: 2008 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കൈന്‍ ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു.
രണ്ടാം സ്ഥാനാര്‍ഥി സംവാദത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ഈ തിരിച്ചടി.
സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം സര്‍വസീമകളും ലംഘിച്ച പശ്ചാത്തലത്തില്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ജോണ്‍ മക്കൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനെന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനാണെങ്കിലും ഇപ്പോള്‍ അതിന് കഴിയില്ല.കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ഭാര്യ മെലാനി ട്രംപും രംഗത്തുവന്നിരുന്നു. ട്രംപിന്റെ വാക്കുകള്‍ തനിക്കും നാണക്കേടാണെന്നു പറഞ്ഞ മെലാനി ഒരു നേതാവിനു ചേര്‍ന്ന വാക്കുകളല്ല തന്റെ ഭര്‍ത്താവുപയോഗിച്ചതെന്നും വ്യക്തമാക്കി.
പക്ഷേ നല്ലവരായ ജനങ്ങള്‍ ട്രംപിനു മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഇക്കുറി വോട്ടുചെയ്യില്ലെന്ന് ബോളിവുഡ് താരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോഡ് ഷ്വാസ്‌നെഗര്‍ വ്യക്തമാക്കി. ഇന്ന് പ്രാദേശിക സമയം രാത്രി ഒമ്പതിന് മിസൗറിയിലാണ് സ്ഥാനാര്‍ഥികളുടെ നേര്‍ക്കുനേര്‍ സംവാദം