ഹെല്‍സിങ്കി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫിന്‍ലാന്റ് നേതാവ് സൗലി നീളിസ്റ്റോയുമായി കൂടിക്കാഴ്ച നടന്നു.
തിങ്കളാഴ്ച നീളിസ്റ്റോയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോല്‍ട്ടന്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.
കൂടാതെ, മെലാനിയയും ഫിന്നിഷ് പ്രഥമ വനിത ജെനീ ഹൗക്കിയോ എന്നിവരും യോഗത്തില്‍ എത്തിയിരുന്നു. നാല് ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനു ശേഷമാണ് ട്രംപ് ഹെല്‍സിങ്കിലെത്തുന്നത്.