ഉത്തരകൊറിയന്‍ വിഷയത്തിലടക്കം തന്റെ നിലപാടുകള്‍ ശരിയാണെന്ന് ടില്ലേഴ്‌സണ്‍

വാ​​​ഷിം​​​ഗ്ട​​​ൺ: യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പു​​​മാ​​​യി പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത പു​​​ല​​​ർ​​​ത്തി​​​യതിനേത്തുടർന്ന് പുറത്താക്കപ്പെട്ടങ്കിലും നിലപാടുകളിലുറച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സണ്‍.

ഉത്തരകൊറിയൻ വിഷയത്തിലടക്കം താൻ സ്വീകരിച്ച നിലപാടുകൾ ശരിയാണെന്ന് ഇപ്പോഴും വിശ്വാസിക്കുന്നുവെന്ന് തന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ആഭ്യന്തര പ്രതിരോധ വകുപ്പുകൾ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പറഞ്ഞ ടില്ലേഴ്‌സണ്‍ ചുമതലകൾ ഡെപ്യൂട്ടി സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയെന്നും അറിയിച്ചു.‌ അമേരിക്കയുടെ വിദേശനയങ്ങൾ സംബന്ധിച്ചുള്ള ടില്ലേഴ്‌സന്‍റെ പരാമർശങ്ങളും ശ്രദ്ധേയമായി.

വിദേശനയങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. ഒപ്പം ജോലി ചെയ്തവർക്കെല്ലാം നന്ദി അറിയിച്ചാണ് ടില്ലേഴ്‌​​സൺ തന്‍റെ വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ടില്ലേഴ്‌​​സ​​നെ പു​​റ​​ത്താ​​ക്കി പോം​​പി​​യോ​​യെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നി​​യ​​മി​​ക്കു​​ന്ന കാ​​ര്യം ട്രം​​പ് അ​​റി​​യി​​ച്ച​​ത്.

Top