വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന് വാര്‍ഷിക വേതനമായി ലഭിക്കുന്ന നാലു ലക്ഷം ഡോളറും അവധിക്കാലവും തനിക്ക് വേണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒരു ഡോളറെങ്കിലും ശമ്പളം വാങ്ങണമെന്ന് നിയമം ഉള്ളത് കൊണ്ട് അത് മാത്രം മതിയെന്നും ട്രംപ് പറഞ്ഞു.
സെപ്തംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ താന്‍ ഒരു ഡോളര്‍ പോലും ശമ്പളം വാങ്ങില്ലെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിക്കുകയാണ്. ഒരു ഡോളറെങ്കിലും വാങ്ങണമെന്ന നിയമത്തെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. നികുതി ചുരുക്കണം, ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അമേരിക്കന്‍ മാധ്യമമായ സിബിഎസിന് ട്രംപ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അതേസമയം തനിക്ക് അവധിക്കാലം വേണ്ടെന്നു പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മുഴുവന്‍ സമയ താമസ്സക്കാരനാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. പ്രസിഡന്റായ ശേഷവും ആഴ്ചയില്‍ ഏതാനും ദിവസം വാഷിംഗ്ടണിലെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് വിട്ട് മാന്‍ഹാട്ടനിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ട്രംപ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.