വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
തന്റെ തെരഞ്ഞെടുപ്പ് ക്യംപെയ്നുകള്‍ അലങ്കോലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറഞ്ഞ ട്രംപ് ആരോപണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണൈന്നും വ്യക്തമാക്കി.
തനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകളും ആരോപണങ്ങളും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ തലകുനിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്തോളം വനിതകളാണ് ട്രംപ് തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രംഗത്തെത്തിയത്.