പോണ്‍ താരവുമായുള്ള ട്രംപിന്റെ ബന്ധം ; പ്രതികരണം അറിയിച്ച് വൈറ്റ്ഹൗസ്

trumb

വാഷിംങ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം സ്റ്റോര്‍മി ഡാനിയല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ട്രംപിന്റെ മൗനത്തിനെതിരായ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ഇതിന് മറുപടിയുമായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് രംഗത്ത്.

‘ഓരോ തവണയും ഓരോ മിനിറ്റിലും ഒരുപാട് കഥകളാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. അദ്ദേഹം ഒരു രാജ്യത്തിന്റെ പ്രഥമ സാന്നിധ്യം വഹിക്കുന്ന വ്യക്തിത്വമാണ്. അത് ഒരു വലിയ ജോലി തന്നെയാണ്. ചിലപ്പോഴൊക്കെ അദ്ദേഹം ചില കാര്യങ്ങളില്‍ തിരക്കായി പോകും, അത്തരത്തില്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് എപ്പോഴും ഒരു പോലെ ഇടപെടാന്‍ സാധിച്ചെന്നു വരില്ല’ ട്രംപിനെ കുറിച്ച് സാന്‍ഡേഴ്‌സിന്റെ വാക്കുകള്‍ സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. 2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടയില്‍ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്.

ലൈംഗിക ആരോപണവുമായി നടി രംഗത്തെത്തിയതും, തുടര്‍ന്ന് ഇത് തടയുന്നതിനായി ട്രംപ് പണം നല്‍കിയതായും, പണം ഫണ്ടില്‍ നിന്നുമാണ് നല്‍കിയതെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന്, സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണെന്നും, ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി അഭിഭാഷകന്‍ മൈക്കിള്‍ കോഹെന്‍ രംഗത്തെത്തിയിരുന്നു.

Top