വാഷിങ്ടണ്‍:റിപ്പബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപിന്റെ വിവാദവീഡിയോ പ്രധാനചര്‍ച്ചയാക്കി യുഎസ് തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ഥി സംവാദം.
സ്ത്രീകളെക്കുറിച്ചുള്ള അശ്ലീലപരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ഹിലരി ക്ലിന്റന്റെ ഭര്‍ത്താവ് ബില്‍ ക്ലിന്റന്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്നു ട്രംപ് ആരോപിച്ചു.
ട്രംപിന്റെ വിഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലരി തിരിച്ചടിച്ചു.എന്നാല്‍ അശ്ലീല പരാമര്‍ശം അടച്ചിട്ടമുറിയില്‍ നടത്തിയ സംഭാഷണമാണ്.
തന്റേത് പരാമര്‍ശം മാത്രമാണെന്നും ബില്‍ ക്ലിന്റന്‍ അതു പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ മൂലം പ്രസിഡന്റ് പദത്തിന് യോഗ്യനല്ലെന്ന് തെളിയിക്കുകയാണെന്ന് ഹിലരി പറഞ്ഞു.
അതേസമയം, ഹിലരിയുടെ ഇമെയില്‍ വിവാദം ഓര്‍മിപ്പിച്ച ട്രംപ്, താന്‍ അധികാരത്തിലെത്തിയാല്‍ ഹിലരി ജയിലില്‍പോകുമെന്ന് ഓര്‍മ്മിച്ചു. വിഷയം അന്വേഷിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണണെന്നും ഹിലരി ക്ലിന്റന്‍ ദേശീയ സുരക്ഷയാണ് അപകടത്തിലാക്കിയതെന്നും ട്രംപ് പറഞ്ഞു.
വിദേശനയത്തിലും ഹിലരിയും ട്രംപും കൊമ്പുകോര്‍ത്തു. സംവാദത്തിന്റെ തുടക്കത്തില്‍ ഹസ്തദാനം ചെയ്യാന്‍ ഇരുവരും വിസമ്മതിച്ചു.