ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും പിന്നിലാക്കി ഡോണള്‍ഡ് ട്രംപിന്റെ കുതിപ്പ്

വാഷങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്നിലാക്കി സമൂഹമാധ്യമമായ ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുതിപ്പ്.

നാലു കോടി ആളുകളാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്. മാര്‍പാപ്പയ്ക്കു 3.95 കോടി ഫോളോവേഴ്‌സുണ്ട്. ഒമ്പതു ഭാഷകളിലായാണ് മാര്‍പാപ്പയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാമത്. 3.49 കോടി ആളുകള്‍ മോദിയെ പിന്തുടരുന്നു. മോദിയുടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള അക്കൗണ്ടിന് 2.13 കോടി പിന്തുടര്‍ച്ചക്കാരുമുണ്ട്.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ യുഎസ് പ്രസിഡന്റിന്റെയും വൈറ്റ് ഹൗസിന്റെയും അക്കൗണ്ടുകളാണുള്ളത്. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ട്വിറ്ററിലെ പിന്തുടര്‍ച്ചക്കാരില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് എട്ടാം സ്ഥാനത്ത്.

Top