വാഷിങ്ടണ്‍: പോണ്‍ നായിക സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നടി രംഗത്തെത്തിയതും, തുടര്‍ന്ന് ഇത് തടയുന്നതിനായി പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന്, സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണെന്നും, ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകന്‍ മൈക്കിള്‍ കോഹെന്‍ അറിയിച്ചു. ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹെന്‍ കൂട്ടിച്ചേര്‍ത്തു.
2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടയില്‍ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്.