ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമേ ബാക്കി നില്‍ക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനാണ് വിജയസാധ്യത കൂടുതല്‍ എന്നാണ് വിലയിരുത്തല്‍.
വ്യത്യസ്തമായൊരു പ്രവചനം നടന്നിരിക്കുകയാണ് ചെന്നൈയില്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്നാണ് പ്രവചനം. ചെന്നൈയിലെ രാഷ്ട്രീയ പണ്ഡിതനായ മീനായ ചാണക്യയാണ് പ്രവചനം നടത്തിയിരിക്കുന്നത് .
പോള്‍ നീരാളിക്ക് ശേഷം വെള്ളത്തിനിടിയില്‍ നിന്നുള്ള പ്രവചനവുമായി ശ്രദ്ധേയനാകുന്ന താരമാണ് ചാണക്യ.
പ്രവാചകരുടെ രാജാവ് എന്നറിയപ്പെടുന്ന ചൈനീസ് കുരങ്ങും കഴിഞ്ഞയാഴ്ച്ച ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ട്രംപിന്റെയും ഹിലരിയുടെയും കട്ടൗട്ടുകളില്‍ നിന്നാണ് കുരങ്ങ് വിജയിയെ തെരഞ്ഞെടുത്തത്.
Chennai: Congrats Donald Trump, predicts Chanakya the fish #USElections2016 pic.twitter.com/D9CT5bgaD0
— ANI (@ANI_news) November 8, 2016