വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
അമേരിക്കന്‍ ജനതയില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. ഒരു റിയാലിറ്റി ഷോ അവതാരകനാവുക എന്നതിനേക്കാള്‍ ഏറെ കടുപ്പമാണ് അമേരിക്കന്‍ ജനതയുടെ പ്രസിഡന്റ് ആവുക എന്നത്. അമേരിക്കയിലെ ജനങ്ങള്‍ ബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഒബാമ പറഞ്ഞു.
പ്രസിഡന്റിന്റെ ജോലിയെന്ന് ഒരു ടോക് ഷോയോ റിയാലിറ്റി ഷോയോ മാര്‍ക്കറ്റിങ്ങോ പോലെ എളുപ്പമല്ലെന്നും ഒബാമ പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടക്കുന്ന യുഎസ് ആസിയാന്‍ സമ്മിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് ട്രംപ് പറയുന്നത് ആളുകള്‍ ശ്രദ്ധിക്കാറുണ്ട്.
മറ്റ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യമാണ് ട്രംപ് പറയുന്നത്. പക്ഷേ മുസ്ലീം വിരുദ്ധ വികാരം ജനങ്ങളില്‍ കുത്തിനിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
അതേസമയം മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പറയുന്ന നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. മറ്റുള്ളവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ ഇത്തരം പ്രസ്താനകള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നുവെന്നും ഒബാമ പറഞ്ഞു.