വാഷിങ്ടന്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന സഹോദരിയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിയാനെ ട്രംപ് ബാരി (86) ആണു മരിച്ചത്. അപ്പര്‍ ഈസ്റ്റ് സൈഡ് അപ്പാര്‍ട്ട്മെന്റിലാണു മൃതദേഹം കണ്ടതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കിടപ്പുമുറിയിലായിരുന്നു മൃതദേഹം.
ഫെഡറല്‍ ജഡ്ജിയായി വിരമിച്ച മരിയാനെയുടെ മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധര്‍ പരിശോധിച്ചു കണ്ടെത്തും. 1983ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാള്‍ഡ് റീഗനാണു ന്യൂജഴ്‌സിയിലെ ജില്ലാ കോടതിയില്‍ ഇവരെ നിയമിച്ചത്. ഫെഡറല്‍ അപ്പീല്‍സ് കോടതി ജഡ്ജിയായി ഉയര്‍ന്ന മരിയാനെ 2019ല്‍ വിരമിച്ചു.
തന്റെ സഹോദരനായ ട്രംപിനു യാതൊരു തത്വദീക്ഷയുമില്ലെന്നും നുണയനാണെന്നും 2020ല്‍ മരിയാനെ പറയുന്ന രഹസ്യ ടേപ്പുകള്‍ പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിന്റെ ശക്തയായ വിമര്‍ശകയായും വാര്‍ത്തകളില്‍ നിറഞ്ഞു.