വാഷിങ്ടണ്‍: തെരേസ മേയെ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റ് ചര്‍ച്ചകളെ അവര്‍ വഷളാക്കിയെന്നും ട്രംപ് ആരോപിച്ചു. ബ്രിട്ടണിലെ പുതിയ പ്രധാന മന്ത്രിയുമായുള്ള ബന്ധം തന്റെ വ്യവസ്ഥകളനുസരിച്ചായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കൂടാതെ യുഎസിലെ ബ്രിട്ടിഷ് അംബാസഡര്‍ കിം ഡറോച്ചിനെ അറിയില്ലെന്നും അദ്ദേഹവുമായി ഇനി ഇടപെടുകയേയില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ആകെ അരാജകത്വമാണെന്നും പറയുന്ന ഡറോച്ചിന്റെ ഇമെയില്‍ പുറത്തു വന്നതോടെയാണ് കിം ഡറോച്ചിനെയും ട്രംപ് തള്ളിപ്പറഞ്ഞത്.
അംബാസഡര്‍ കിം ഡറോച്ചിന് മേയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. ഖത്തര്‍ ഭരണാധികാരിക്ക് നല്‍കിയ വിരുന്നില്‍ ഡറോച്ചിനെ ക്ഷണിച്ചതുമില്ല.