വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭീഷണിയേക്കുറിച്ച് ഓര്‍ത്ത് ഭയപ്പെടേണ്ട, അമേരിക്കന്‍ ജനതയും സൈന്യവും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഗുവാം ഗവര്‍ണര്‍ എഡ്ഡി കാല്‍വോയെ ടെലിഫോണിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഒന്നിനെക്കുറിച്ചുമോര്‍ത്ത് ഭയപ്പെടേണ്ടതില്ലെന്ന് ആവര്‍ത്തിച്ച ട്രംപ് ലോകരാജ്യങ്ങള്‍ ഒക്കെയും ഇപ്പോള്‍ സംസാരിക്കുന്നത് ഗുവാമിനേക്കുറിച്ചാണെന്നും ഇക്കാര്യത്തില്‍ അവരുടെ ഒക്കെ പിന്തുണ അമേരിക്കയ്ക്കുണ്ടെന്നും വ്യക്തമാക്കി.
ഒരു അമേരിക്കന്‍ പൗരനെന്ന നിലയ്ക്കും ഗുവാമിന്റെ ഗവര്‍ണര്‍ എന്ന നിലയ്ക്കും ഇതിലും വലിയ സുരക്ഷ ലഭിക്കാനില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് എഡ്ഡി കാല്‍വോ ട്രംപിനെ അറിയിച്ചു.
യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ സൈനിക താവളം ആക്രമിക്കുമെന്ന് അമേരിക്കയ്‌ക്കെതിരെ ഉത്തരകൊറിയയുടെ ഭീഷണിയുണ്ടായിരുന്നു.
കൊറിയയെ തകര്‍ക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനുള്ള മറുപടിയായിട്ടായിരുന്നു ഉത്തരകൊറിയയുടെ ഭീഷണി.
പസഫിക് മേഖലയിലെ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം.