വിരമിക്കലിനെക്കുറിച്ച് ധോണിയുടെ പ്രതികരണം ഇങ്ങനെ

ദ്യമായി തന്റെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണി. മുംബൈയില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് ധോണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്’ എന്നായിരുന്നു ധോണിയുടെ പ്രതികരണം. ജനുവരി കഴിഞ്ഞ് എന്ത് സംഭവിക്കുമെന്നോ കൂടുതല്‍ വിശദാംശങ്ങളോ ധോണി നല്‍കിയില്ല.

എന്നാല്‍, ഐ.പി.എല്ലില്‍ ധോണി കളിക്കുമെന്ന സൂചനയും ഉണ്ട്. ചെന്നൈ സൂപ്പര്‍ കിംങ്സ് ഉടമകളോട് 2021ലെ ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ധോണി ആവശ്യപ്പെട്ടതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം ചെന്നൈ മാനേജ്മെന്റ് ധോണിയുടെ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നതിനിടയിലാണ് ധോണി മാധ്യമങ്ങളോട് വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്.

Top