ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേയ് 31 വരെ സംസ്ഥാനത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കരുതെന്ന് തമിഴ്നാട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെയ് 25 മുതലാണ് രാജ്യത്ത് ആഭ്യന്തര വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നത്. ഈ സാഹചര്യത്തിസാണ് തിഴ്‌നാട് സര്‍ക്കാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
കോവിഡ് ആശങ്കകള്‍ കൂടാതെ ലോക്ഡൗണ്‍ കാരണം ചെന്നൈയില്‍ വേണ്ടത്ര പൊതുഗതാഗതം ഇല്ലെന്ന് തമിഴ്നാട് പറഞ്ഞു. ചെന്നൈ ഉള്‍പ്പെടെയുള്ള മെട്രോകളില്‍ നിന്നാണ് തുടക്കത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
സംസ്ഥാനത്ത് ഇതുവരെ 13,967 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത്. 94 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.