Don’t brand everyone unpatriotic, Rahul Gandhi tells BJP backing Aamir

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് ആമിര്‍ ഖാന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സര്‍ക്കാരിനെയും മോഡിയെയും ചോദ്യം ചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹിയായും ദേശവിരുദ്ധരായും ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിനുപകരം ജനങ്ങളെ അസ്വസ്ഥരാക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിലൂടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മറിച്ച് ഭീഷണിപ്പെടുത്തിയോ കുറ്റപ്പെടുത്തിയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി അമീറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

ആമിറിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ ആരോപണത്തിനു പിന്നാലെയാണ് അമീറിനെ പിന്തുണച്ച്‌ രാഹുലും എത്തിയത്.

സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനെ ഒരുമിച്ച് ചേര്‍ന്ന് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്നും കിരണ്‍ റിജ്ജു പറഞ്ഞിരുന്നു.

Top