Don’t count bullets while returning Pak fire, Rajnath tells soldiers at border

റാഞ്ചി: പാക് വെടിവെപ്പിന് തിരിച്ചടി നല്‍കുമ്പോള്‍ യാതൊരു ഉപേക്ഷയും കാണിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തിരിച്ചടിക്കേണ്ടി വരുമ്പോള്‍ പിന്നെ വെടിയുണ്ടകളുടെ എണ്ണം നോക്കില്ല.

പാംപോര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. ആദ്യം വെടിയുതിര്‍ക്കുന്നത് നമ്മുടെ ഭാഗത്ത് നിന്നാകരുത്.

പക്ഷെ മറുവശത്ത് നിന്ന് ഒരു തവണ വെടിവെപ്പുണ്ടായാല്‍ പിന്നെ തിരിച്ചടിക്കാന്‍ നമ്മുടെ സൈനികര്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ട.

ജാര്‍ഘണ്ഡില്‍ ബി.ജെ.പിയുടെ വൃക്ഷത്തൈ നടല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തീവ്രവാദം തടയാന്‍ പാകിസ്ഥാന്‍ തയാറാവുന്നില്ല.

അതിര്‍ത്തിയില്‍ നമ്മുടെ ഒരോ ജവാന്മാര്‍ കൊല്ലപ്പെടുമ്പോഴും എനിക്കേറെ വിഷമമുണ്ട്. ജമ്മുകാശ്മീരില്‍ നമ്മുടെ എട്ട് ജവാന്മാരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. പക്ഷെ ആ രണ്ട് തീവ്രവാദികളെയും കൊന്നത് നമ്മുടെ ജവാന്മാരാണ്.

പട്ടളക്കാരുടെ മരണത്തില്‍ ഞാന്‍ അനുശോചിക്കുന്നു. ഒരുതരത്തിലുള്ള ഭീകരവാദവും ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

വൃക്ഷതൈ നടല്‍ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരുകോടി തൈ നടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Top