തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേസെടുത്ത് ഒതുക്കാനാകില്ല. കൃത്യമായ മറുപടി നല്‍കും. സര്‍ക്കാരിനെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നു. ഏത് അന്വേഷണത്തെയും അഭിമുഖീകരിക്കും. പ്രശ്നമുണ്ടെങ്കില്‍ കണ്ടെത്തട്ടെ. മാത്യുവിന്റെ വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ തന്നെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി . മുന്നോട്ട് വച്ച കാല്‍ പിന്നോട്ട് വയ്ക്കില്ല. താന്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.