തൃശ്ശൂര്‍: തൃശ്ശൂരില്‍ സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമുക്കൊരു കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണുപോലും. തുടങ്ങിയിട്ട് 10 വര്‍ഷമായി കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ” -എന്നായിരുന്നു ചോദ്യം.
ഇത്രയും ആളുകളുടെ മുന്നില്‍വെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. ആ സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ?ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാന്‍ അവസരം കിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്. -മുഖ്യമന്ത്രി ഷിബു ചക്രവര്‍ത്തിയോട് ചോദിച്ചു.