തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്ന് ജലം എടുത്ത് മാറ്റാനുള്ള കേന്ദ്ര സര്ക്കാരിന്‌റെ നീക്കത്തോട് യോജിപ്പില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്.
നദികളുടെ അധികാരം കവരാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുമെന്ന് മന്ത്രി പറഞ്ഞു.
വരള്‍ച്ചയെ നേരിടാന്‍ കാര്യക്ഷമമായ പദ്ധതികള്‍ ജലവിഭവ വകുപ്പ് നടപ്പാക്കുന്നുണ്ട്. ഭൂഗര്‍ഭ ജലം ആശ്രയിച്ചുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന. വരള്‍ച്ചാകാലത്ത് കരാറുകാരുടെ പണിമുടക്ക് ഒഴിവാക്കണമെന്നും മാത്യു ടി തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഉത്ഭവിച്ച് ഒഴുകുന്ന നദികളെയും ജലത്തെയും കൈകാര്യം ചെയ്യാനുള്ള അധികാരം അതാത് സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.