‘ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ല, ഇതൊരു വൃത്തിക്കെട്ട കമ്പനി’ : ഇ പി ജയരാജൻ

ൻഡിഗോ വിമാന കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതികരിച്ച് ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനി എടുത്തില്ല. നിലവാരമില്ലാത്ത കമ്പനിയുമായി “ഇനി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനി ഈ വിമാനത്തിൽ യാത്ര ചെയ്യില്ല, ഇതെരു വൃത്തിക്കെട്ട വിമാനകമ്പനിയാണ്. നടന്ന സംഭവങ്ങൾ വെച്ചു നോക്കുമ്പോൾ ഇവരുടെ അഭിമാനം രക്ഷപ്പെടുത്തിയതിൽ ഇവരെനിക്ക് അവാർഡ് തരുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കൃത്യമായ അന്വേഷണം നടത്താതെയുള്ള നടപടി”യെന്നും അദ്ദേഹം പറഞ്ഞു.

”ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒൻപതിന് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു.12 ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.

Top