വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്‌റ്റോണ്‍ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യയിലും ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
പദ്ധതിക്കായി, അമേരിക്കയില്‍ നിര്‍മിച്ച സ്റ്റീല്‍ തന്നെ ഉപയോഗിക്കണമെന്നാണ് സെനറ്റര്‍മാരായ ക്രിസ് വാന്‍ സെനറ്റര്‍മാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയില്‍ നടപ്പാക്കി വരുന്നതും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ട്രംപ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, ഇതില്‍ നിന്ന് കീസ്‌റ്റോണിനെ ഒഴിവാക്കിയിരുന്നു. കീസ്‌റ്റോണിനേയും ഈ ഉത്തരവിന് കീഴില്‍ കൊണ്ടുവരണമെന്നാണ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി ഭൂഗര്‍ഭ ജലമലിനീകരണത്തിനുടയാക്കും എന്നാണ് പരിസ്ഥിതിവാദികളുടെ നിലപാട്.
പദ്ധതി പുനരുജ്ജീവിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പരിസ്ഥിതി സംഘടനകള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.