തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍’ അംബാസിഡര്‍ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി.
‘ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.’എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ അംബാസിഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്.