ടെഹ്‌റാൻ : അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് സന്നദ്ധമല്ലെന്ന് അറിയിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ആണവ കരാറില്‍ ഇറാനുള്ള പങ്ക് കുറക്കാനാണ് ആലോചിക്കുന്നതെന്നും റൂഹാനി ഇറാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
നിലവില്‍ അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ച വേണ്ട എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ഇറാന്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ച വേണ്ട എന്നതാണ് തീരുമാനം. ഒരു പക്ഷേ അമേരിക്കയും ഇറാനും തമ്മിലുളളത് ഒരു തെറ്റിദ്ധാരണയാകാമെന്നും റൂഹാനി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മെയിലാണ് അമേരിക്കക്കും ഇറാനുമിടയില്‍ തര്‍ക്കം രൂക്ഷമായത്. 2015ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.