തിരുവനന്തപുരം: കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് ഓര്‍ത്ത് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് വ്യക്തമാക്കി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
മോറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കര്‍ഷകര്‍ ചിന്തിക്കേണ്ട, ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ബാങ്കുകള്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. സാധ്യമായിരുന്നിട്ടും ബാങ്കേഴ്‌സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുന:ക്രമീകരിച്ച വായ്പകളുടെ മോറട്ടോറിയവും നീട്ടാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി. മോറട്ടോറിയം നീട്ടാന്‍ ആര്‍ബിഐയും അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ വ്യാഴാഴ്ച ജപ്തി നടപടി ആരംഭിക്കും.