‘ഇനി ലീവ് തരല്ലേ, വീട്ടിലിരിക്കാന്‍ വയ്യ’ ; കലക്ടർക്ക് കത്തയച്ച് ആറാം ക്ലാസ്സുകാരി

കല്‍പറ്റ: അടുപ്പിച്ച് രണ്ടു ദിവസം മഴ പെയ്താല്‍ കലക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ പിന്നെ അവധിക്കായുള്ള കുട്ടികളുടെ ബഹളമാണ്. മണ്‍സൂണ്‍ തുടങ്ങിയതിന് ശേഷം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുകയാണ് പതിവ്. അങ്ങനെ കുറെ അവധികളും കിട്ടി. എന്നാല്‍ അവധികൊണ്ട് മടുത്തുവെന്നാണ് ചില കുട്ടികൾ പറയുന്നത്. അത്തരത്തില്‍ വീട്ടിലിരുന്നു മടുത്ത ഒരു കൊച്ചുമിടുക്കി ഇനി ലീവ് തരല്ലേ എന്നു കാണിച്ച് കലക്ടര്‍ക്ക് മെയില്‍ അയച്ചിരിക്കുകയാണ്. വയനാട് കലക്ടറാണ് കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കലക്ടർ പങ്കുവെച്ച കുറിപ്പ്

അയ്യോ! ഇനി ലീവ് തരല്ലേ..
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.

എത്ര തെളിമയാണ് ഈ സന്ദേശത്തിന്മിടുക്കരാണ് നമ്മുടെ മക്കള്‍.അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്…

 

Top