ചരിത്രത്തിലാദ്യമായി ഐപിഎല്‍ ദൂരദര്‍ശനില്‍; വരുമാനത്തിന്റെ പകുതി സ്റ്റാര്‍ ഇന്ത്യക്ക്‌

doorafarsan

രിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. വന്‍ തുകക്ക് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ ഗ്രൂപ്പും വാര്‍ത്താവിനിമയ മന്ത്രാലയവുമായി ചേര്‍ന്നുള്ള കരാര്‍ പ്രകാരമാണ് സംപ്രേഷണാവകാശം.

ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ ഞായറാഴ്ചകളിലായിരിക്കും ദൂരദര്‍ശനില്‍ മത്സരം സംപ്രേഷണം ചെയ്യുക. തത്സമയ സംപ്രേഷണമുണ്ടായിരിക്കില്ല. ഒരു മണിക്കൂര്‍ വൈകി മാത്രമെ ദുരദര്‍ശനില്‍ കളി കാണാന്‍ കഴിയൂ. ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണത്തിലൂടെ ചാനലിന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി സ്റ്റാര്‍ ഇന്ത്യക്ക് നല്‍കുകയും വേണം.

ഇന്ത്യയുടെ എല്ലാ ഭാഗത്തും ഐപിഎല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാറിന്റെ പുതിയ നീക്കം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ദൂരദര്‍ശന് ലഭിക്കുന്ന അവസരം കൂടിയാണിത്.

Top