ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഇരട്ട ഭൂകമ്പം. ദ്വീപായ ലോംബോക്കിന്റെ കിഴക്കായിരുന്നു ഭൂകമ്പം ഉണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്.
ഞായറാഴ്ച ലോംബോക്കിലെ ബലാറ്റിംഗല്‍ ഉണ്ടായ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. പലപ്രദേശത്തും മണ്ണിടിച്ചിലുണ്ടായി.
പിന്നാലെ റിക്ടര്‍സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.