ഇരട്ട വോട്ട്; പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ട വോട്ട് പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം.

ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥന്‍ നേരിട്ട് കണ്ട് സംസാരിച്ച് ബോധവല്‍ക്കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. വോട്ട് ചെയ്താല്‍ മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെയ്ക്കുള്ളില്‍ പട്ടിക പരിശോധന നടത്തണമെന്നാണ് ഉത്തരവ്.

 

Top