കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കണ്ണൂരിലെ ഇരട്ടകള്‍ പൊലീസില്‍ പരാതി നല്കി. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്നേഹയും ശ്രേയയും ആണ് പരാതി നല്‍കിയത്. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഇരട്ട വോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരട്ട വോട്ടുണ്ടെങ്കില്‍ കമ്മീഷന് അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തില്‍ അപാകതകള്‍ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടര്‍മാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.