ന്യൂഡല്‍ഹി: ലോകവ്യാപാര സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ ആകെയുള്ള കപ്പല്‍ കയറ്റുമതി വ്യാപാരത്തില്‍ ഇന്ത്യയുടെ സംഭാവന 1.68 ശതമാനമാണ്. 2011 മുതല്‍ ഈ കണക്കിനെ സാധൂകരിക്കുന്ന രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. 2001ല്‍ 0.7 ശതമാനമായിരുന്നതാണ് 2011ല്‍ 1.67ലേയ്ക്ക് എത്തിച്ചത്. ലോകവ്യാപാര ഘടനയിലും വേഗതയിലും മാറ്റങ്ങള്‍ വന്നതും ഇന്ത്യയ്ക്ക് ഇക്കാലയളവില്‍ അനുകൂല ഘടകമായി മാറിയിട്ടുണ്ട്. ഇറക്കുമതിയുടെ കാര്യത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ട്. 2001ല്‍ .77 ശതമാനമായിരുന്നത് 2011 ആയപ്പോഴേയ്ക്കും 2.21 ശതമാനമായി ഉയര്‍ന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വ്യാപാരം 10 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ദ്ധിപ്പിച്ചതാണ് കപ്പല്‍ കയറ്റുമതി രംഗത്തെ വലിയ വര്‍ദ്ധനവിന് കാരണം. ചരക്കുമൂല്യത്തിലും ഇക്കാലയളവില്‍ വര്‍ദ്ധനവുണ്ടായി. 2.48 ശതമാനമാണ് 2017ല്‍ ഈ മേഖലയിലുണ്ടായ നേട്ടം.
ഇന്ത്യന്‍ വാണിജ്യ മന്ത്രാലയവും ആഗോള തലത്തില്‍ വലിയ ശ്രദ്ധ നേടിത്തരുന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ആഗോള വാണിജ്യ രംഗത്ത് ഇന്ത്യയുടെ സംഭാവന ജൂണ്‍ മാസത്തില്‍ 3.4 ശതമാനമാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഊര്‍ജ്ജം, ഇലക്ട്രോണിക് സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രതിരോധ വസ്തുക്കള്‍ തുടങ്ങിയ കാര്യങ്ങളുടെ ഇറക്കുമതി കുറയ്ക്കണമെന്നും എന്‍ഡിഎയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്.
2025 ആകുമ്പോഴേക്കും ഈ ലക്ഷ്യങ്ങളില്‍ എത്തിച്ചേരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2017-18 സാമ്പത്തിക സര്‍വ്വേ പ്രകാരം ജിഡിപിയില്‍ ചെറിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഉല്‍പ്പാദന രംഗത്ത് ഇന്ത്യ ഇനിയും മുന്നോട്ട് പോകാനുണ്ടെന്നാണ് സര്‍വ്വെ പ്രഖ്യാപിച്ചത്. നിലവിലെ ഉല്‍പ്പന്നങ്ങള്‍ അവയുടെ സ്വന്തം മാര്‍ക്കറ്റില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ ഉള്ളതാണ്. കയറ്റുമതിയ്ക്ക് ഇനിയും ഉല്‍പാദന രംഗത്ത് ഇന്ത്യയ്ക്ക് മുന്നോട്ട് പോകേണ്ടി വരും.
ഉല്‍പ്പാദന രംഗം വിപുലമാക്കുന്ന അതേ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് അടിസ്ഥാന സൗകര്യ വികസനവും. ഭാരത് മാല പരിയോജന പരിപാടി ഈ ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ്. സാഗര്‍മാല പദ്ധതിയും തുറമുഖ വികസനം ലക്ഷ്യം വച്ചുള്ളതായിരുന്നു. കയറ്റുമതി വാണിജ്യത്തിനും സൈകര്യ വികസനത്തിനും ഇത്തരം പദ്ധതികളുടെ ശരിയായ നടത്തിപ്പിലൂടെ മുന്നോട്ട് പോയേ സാധിക്കൂ. മരുന്നുകള്‍, ഇന്ധനം, മൂലധന ഉപകരണങ്ങള്‍, പാചക എണ്ണ തുടങ്ങിയ കാര്യങ്ങളില്‍ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയില്‍ പട്ടിന്റെ ഉല്‍പ്പാദനം വര്‍ദ്ധിച്ചപ്പോള്‍ ചൈനപട്ട് ഇറക്കുമതി കുറഞ്ഞു. ചില രാസവളങ്ങളുടെ ഇറക്കുമതിയും 2022 ഓടെ ഇല്ലാതാക്കാം എന്നാണ് കണക്കു കൂട്ടുന്നത്. ഇതേ രീതി പിന്തുടര്‍ന്നാല്‍, കൂടുതല്‍ സ്വയം പര്യാപ്തത കൈവരിച്ചാല്‍, ആഗോള വ്യാപാര രംഗത്ത് ഇന്ത്യ മുന്നോട്ട് പോകുമെന്ന് ലോക വ്യാപാര സംഘടനയുടെ കണക്കുകളിലൂടെ മനസ്സിലാക്കാം.