ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പില്‍ ഇപ്പോള്‍ ഇമോജികള്‍ക്കൊപ്പം സ്റ്റിക്കറുകളും അയാക്കാവുന്നത്. വെസ്റ്റിവെല്ലിനൊടനുബന്ധിച്ചും മറ്റ് സന്ദര്‍ഭങ്ങളിലും അതിനനുയോജ്യമായ വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത് വാട്‌സ് ആപ്പ് തന്നെ പുറത്തിറക്കുന്നതോ അല്ലെങ്കില്‍ മറ്റ് തേഡ് പാര്‍ട്ടി പുറത്തിറക്കുന്നതോ ആയ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ പങ്കുവെക്കാന്‍ സാധിക്കും.
കഴിഞ്ഞ ദിവസം ഐപിഎല്ലിനോടനുബന്ധിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കായി വാട്‌സ് ആപ്പ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ റംസാന്‍ മാസത്തില്‍ ആശംസകള്‍ പങ്കിടാനുള്ള സ്റ്റിക്കറുകളും ലഭ്യമാണ്. എന്നാല്‍ വാട്‌സ് ആപ്പ് സ്വന്തമായി റംസാന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിട്ടില്ല. അതിനാല്‍ മറ്റ് ആപ്പുകളില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വാട്‌സ് ആപ്പ് തുറക്കുമ്പോള്‍ സന്ദേശം ടൈപ്പ് ചെയ്യുന്നതിനുള്ള സ്ഥലത്തിന് ഇടതുവശത്തുള്ള സ്‌മൈലി ബട്ടന്‍ തിരഞ്ഞെടുത്ത ശേഷം ഇമോജികള്‍ക്ക് താഴെയുള്ള സ്റ്റിക്കര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടും. അതില്‍ ഏറ്റവും താഴെ ഗെറ്റ് മോര്‍ സ്റ്റിക്കേഴ്സ് എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരെ ഗൂഗിള്‍ പ്ലേസ്റ്റോറിലേയ്ക്കാണ് പോകുക.
പ്ലേ സ്റ്റോറിന്റെ സെര്‍ച്ച് ബാറില്‍ ‘വാട്സാപ്പ് സ്റ്റിക്കര്‍ ആപ്പ് ‘ എന്ന് കാണാം ഇതോടൊപ്പം റംസാന്‍ എന്ന് കൂടി ചേര്‍ത്ത് സെര്‍ച്ച് ചെയ്യുക. അപ്പോള്‍ നിരവധി റംസാന്‍ സ്റ്റിക്കര്‍ ആപ്പുകള്‍ തുറന്നുവരും. അതില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പ് തുറക്കുമ്പോള്‍ റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകളുടെ പട്ടിക കാണാം. അതില്‍ ഇഷ്ടമുള്ളവ ഡൗണ്‍ലോഡ് ചെയ്യാം.