ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന സ്ത്രീധന മരണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്. രാജ്യത്ത് 35,493 പേര്‍ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് 2017 നും 2022 നും ഇടയില്‍ മരിച്ചതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന മരണം ഉണ്ടായത്. 11,874 പേരാണ് യുപിയില്‍ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത്.
ആഭ്യന്തരമന്ത്രാലയം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകളും പാർലമെന്റില്‍ അറിയിച്ചു. പതിനൊന്ന് ലക്ഷത്തിലധികം കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണക്കുകള്‍ രാജ്യത്തിന് അപമാനകരമാണെന്നും രജിസ്റ്റർ ചെയ്യാത്തവ അതിലും എത്രയോ അധികമാണെന്നും ദില്ലി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. അഞ്ച് വർഷത്തിനിടെ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് കേരളത്തില്‍ 52 പേരാണ് മരിച്ചതെന്നാണ് കണക്കുകള്‍