സ്ത്രീധന പീഡന കേസ് ;വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന കോടതി വിധി പുനപരിശോധിക്കുന്നു

ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ ഉത്തരവ്.

ഡിവിഷന്‍ ബെഞ്ച് വിധി സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് വിലയിരുത്തിയാണ് പുനപരിശോധിക്കുന്നത്. ഐപിസി 498 A പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിരക്ഷ ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധനം ഉള്‍പ്പെടെ സ്ത്രീക്കള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പോലീസിന് വാറണ്ടില്ലാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍, ഈ നിയമം വ്യാപകമായ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജൂലൈ 27ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇത് നീക്കിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് നേരത്തേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസൂമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

രാജേഷ് വര്‍മ്മ vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ജൂലൈ 27 ന് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ടത്.

Top