ബെയ്‌റൂട്ട്: സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി.
വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണു അലെപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനില്‍ ചാവേറാക്രമണം നടന്നത്.
ബസുകള്‍ക്കു സമീപം കാറിലെത്തിയ ചാവേറാണു പൊട്ടിത്തെറിച്ചത്. ഒട്ടേറെപ്പേര്‍ക്കു പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.