കൊറോണ പരിശോധനാഫലം പോസിറ്റീവ്; ഫ്രഞ്ച് ക്ലബ്ബിന്റെ ടീം ഡോക്ടര്‍ ആത്മഹത്യ ചെയ്തു

പാരിസ്: കൊറോണ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഫ്രഞ്ച് ലീഗ് ക്ലബ്ബ് സ്റ്റാഡ് ദെ റെയിംസിന്റെ ടീം ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ് ആത്മഹത്യ ചെയ്തു. 60 വയസ്സായിരുന്നു.

കൊറോണ ബാധിതനായതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. റെയിംസ് പ്രസിഡന്റ് ജീന്‍ പിയെര കൈല്ലോട്ടാണ് ഡോക്ടറുടെ മരണവിവരം അറിയിച്ചത്.

20 വര്‍ഷത്തിലേറെയായി ക്ലബ്ബിനൊപ്പമുള്ള ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ്, ക്ലബ്ബ് പ്രസിഡന്റിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ കൂടിയായിരുന്നു.

കൊറോണയെ മൂലം ഫ്രാന്‍സിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം മൂന്നാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Top