Dr biju against national award 2017

കോട്ടയം: ദേശീയ അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്ത്. ദേശീയ പുരസ്‌കാരം സൗഹൃദ പുരസ്‌കാരമാണെന്ന പരോക്ഷ സൂചനയുമായി ഫേസ്ബുക്കിലാണ് ബിജുവിന്റെ വിമര്‍ശനം.

ഈ വര്‍ഷം മുതല്‍ മികച്ച ഇടിയ്ക്കും നാഷണല്‍ അവാര്‍ഡ് നല്‍കുന്നു ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയേക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

ദേശീയ പുരസ്‌കാരത്തിന്റെ നിയമാവലിയില്‍നിന്നും കലാപരവും അര്‍ഥവത്തായതുമായ സിനിമകളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരങ്ങളാണിതെന്ന ആ വാചകമെങ്കിലും എടുത്തുകളയണമെന്നും ബിജു ആവശ്യപ്പെട്ടു.

Top